¡Sorpréndeme!

ബെംഗളൂരു നഗരത്തിൽ യാത്രികന് ദാരുണാന്ത്യം | Oneindia Malayalam

2018-01-04 574 Dailymotion

ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് ബൈക്ക് യാത്രികന്റെ മരണം. കാറിടിച്ച് വീഴ്ത്തിയ ബൈക്ക് യാത്രക്കാരന് മേല്‍ ടെമ്പോ ട്രാവലര്‍ കയറിയിറങ്ങിയാണ് അപകടം. 32 കാരനായ തേജസ്വി പനപ്പൊളിയാണ് മരിച്ചത്. ഇല്ക്ട്രോണിക് സിറ്റി ഫ്ലൈ ഓവറില്‍ ജനുവരി മൂന്നിന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബൈക്ക് യാത്രികന്‍റെ ശരീരത്തിലൂടെ അമിത വേഗതയിലെത്തിയ ടെമ്പോ ട്രാവലര്‍ കയറിയിറങ്ങുകയായിരുന്നു. തേജസ്വി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ബൈക്കുമായി കൂട്ടിയിടിച്ച ചുവപ്പ് നിറത്തിലുള്ള അള്‍ട്ടോ കാര്‍ നിര്‍ത്തിയെങ്കിലും അമിത വേഗതയിലെത്തിയ ടെമ്പോ ട്രാവലറാണ് ബൈക്ക് യാത്രികന്റെ മരണത്തിന് ഇടയാക്കിയത്. അപകടമുണ്ടായതോടെ ഫ്ലൈ ഓവറില്‍ വാഹനങ്ങളുടെ വന്‍ നിരയാണ് രൂപപ്പെട്ടത്.